പാലക്കാട്: ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. കോട്ടായി കുന്നു പറമ്പ് ചെറുകുളം വീട്ടില്‍ ശരത് (20), മുല്ലക്കര വീട്ടില്‍ സഞ്ജയ് ( 21 ) എന്നിവരാണ് മരിച്ചത്. ഞായറാഴ്ത പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Also Read-മാരാമൺ കൺവെൻഷനെത്തിയ സഹോദരങ്ങൾ പമ്പാനദിയിൽ മുങ്ങിമരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി കോട്ടായി പെരുംകുളങ്ങരക്ക് സമീപം മതിലിലിടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.