HOME » NEWS » Kerala » TWO STUDENTS DIED IN A ROAD ACCIDENT IN KOZHIKODE

സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ചു; ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ മരിച്ചു

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പർ ലോറിയുടെ ചക്രത്തിന്നടിയിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

News18 Malayalam | news18-malayalam
Updated: June 10, 2021, 6:23 PM IST
സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ചു; ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ മരിച്ചു
Accident
  • Share this:
കോഴിക്കോട്: സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിൽ ടിപ്പറിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. അഗസ്ത്യൻ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്നേഹ പ്രോമോദ് (14) എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ  മുക്കം, മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പർ ലോറിയുടെ ചക്രത്തിന്നടിയിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുക്കം പോലീസും, അഗ്നി രക്ഷ സേനയുമെത്തി മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു

'ഹെഡ്സെറ്റ് വച്ച് ടി.വി കണ്ടു; പനി വന്നപ്പോൾ പാരസെറ്റമോൾ കഴിച്ചു': ഒറ്റമുറിയിലെ 11 വര്‍ഷ ജീവിതം ഇങ്ങനെപാലക്കാട്:  പ്രണയിച്ച യുവതിയെ പതിനൊന്നു വർഷം  അസൗകര്യങ്ങൾ നിറഞ്ഞ വീട്ടിനുള്ളിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകാണ്. നെന്മാറ അയിലൂരിലാണ് സംഭവം.  പ്രണയം പുറത്തറിഞ്ഞാൽ ബന്ധുക്കൾ എങ്ങനെ പ്രതികരിക്കും എന്ന ഭയമാണ് 11 വർഷം ഒളിവിൽ കഴിയാൻ കാരണമെന്നും റഹ്മാനും സാജിതയും പറയുന്നു.

'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഞാൻ കൊടുത്തിരുന്നു.
Also Read രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു

''ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന  ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്. "ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല."- റഹ്മാൻ പറഞ്ഞു.

Also Read വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു

"വാതിലിൽ ചെറിയ മോട്ടോർ ഘടിപ്പിച്ചത് കുട്ടികൾക്കു പോലും ചെയ്യാവുന്ന കാര്യമാണ്. ആരെയും ഷോക്കടിപ്പിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. കളിപ്പാട്ടങ്ങളിൽ ഉപയിക്കുന്ന മോട്ടോർ ആണ് ഘടിപ്പിച്ചത്. ഇത്തരത്തിൽ ഞാൻ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറേയൊക്കെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ് ചുമരിൽ  വിടവ് ഉണ്ടാക്കിയത് . ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇപ്പോൾ പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. എങ്കിലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.'- റഹ്മാൻ പറഞ്ഞു.

ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.' റഹിമാന്റെ വാക്കുകൾ.

Also Read വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കരടിയ്ക്ക് രക്ഷകനായത് ലൈൻമാൻ; താഴെയിറക്കിയത് ഇങ്ങനെ

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹിമാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും പത്തു വർഷം ഒറ്റമുറിയിൽ കഴിഞ്ഞ സാജിത പറയുന്നു.

Published by: Aneesh Anirudhan
First published: June 10, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories