കൊച്ചി: പെരിയാറിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാർത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകൻ വൈശാഖ് (20) കോതമംഗലം കുത്തുകുഴി കളരിയ്ക്കൽ മാത്യുവിന്റെ മകൻ ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടെ ബേസിലിന്റെ മൃതദേഹം മുങ്ങിയെടുത്തു.
പെരിയാർ തീരത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലാട്ടുചിറ നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാർഥികളെ. കാണാതായത് വൈകിട്ട്, നാലു മണിയോടെയാണ് സംഭവം.
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Kochi, River periyar