ഇടുക്കി: അയ്യപ്പൻകോവിലിൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിബിൻ ബിജു, റാന്നി മഠത്തുംമൂഴി പൂത്തുറയിൽ നിഖിൽ സുനിൽ എന്നിവരാണ് മരിച്ചത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ മുങ്ങി പോവുകയായിരുന്നു.
തോണിത്തടിപമ്പ് ഹൗസിന് സമീപമുള്ള ആശാൻ കയത്തിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കയത്തിന്റെ ആഴത്തെപ്പറ്റി നിശ്ചയമില്ലാതിരുന്ന കുട്ടികൾ കാൽ വഴുതി കയത്തിലേക്ക് താഴുകയായിരുന്നു.
പെരിയാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ നടന്ന് പോയ മറ്റാരു വിദ്യാർത്ഥി കയത്തിൽ 4 കൈകൾ താഴുന്നത് കാണുകയും സമീപ വാസികളെ അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.
Also Read- തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നാളെ നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.