• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി

തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി

ലൈഫ് ഗാർഡിനൊപ്പം നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശ്ശൂർ: പെരിഞ്ഞനം ആറാട്ടുകടവില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍, കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍ എന്നിവരെയാണ് കാണാതായത്.

    വൈകിട്ട് മൂന്ന് മണിയോടെയാണ് ആറു വിദ്യാര്‍ത്ഥികളും നാലു മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്. തുടര്‍ന്ന് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു.

    ഒരാളെ സമീപത്തണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. മറ്റ് രണ്ടു പേര്‍ക്കായി കയ്പമംഗലം പോലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

    First published: