നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

    കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

    സുഹൃത്തുക്കളായ എട്ടു പേർ ഒരുമിച്ച് സഹപാഠിയുടെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തതിനുശേഷം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടം...

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊല്ലം: ആലപ്പാട് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. വെള്ളനാതുരുത്ത് ബീച്ചിന് സമീപമാണ് സംഭവം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ, അയണിവേലികുളങ്ങര, ഇടപ്പുരയിൽ അർജുൻനിവാസിൽ കൃഷ്ണ ആർ. സത്യൻ എന്നിവരെയാണ് കാണാതായത്.

      വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ എട്ടു പേർ ഒരുമിച്ച് സഹപാഠിയുടെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തതിനുശേഷം വെള്ളനാതുരുത്ത് ബീച്ചിൽ എത്തി കുളിക്കാൻ ഇറങ്ങുന്നതിനിടെ കൂട്ടത്തിൽ പെട്ട ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു രണ്ടു പേരെ ശക്തമായ തിരയിൽപ്പെട്ട് കാണാതായത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

      കോഴിക്കോട് താമരശേരിയിൽ പതിനാറുകാരൻ പുഴയിൽ മുങ്ങി മരിച്ചു

      കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ 16 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു.

      മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.





      കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

      കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാല സ്‌കൂളിനു സമീപം ലക്ഷ്മി നിവാസില്‍ കൃഷ്ണപിള്ള മകന്‍ ലാല്‍കുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ലാല്‍കുമാറിനോടെപ്പം കാറിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

      Also Read-കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ

      വ്യാഴാഴ്ച രാത്രി ഓന്‍പത് മണിയോടെ കൊല്ലം പുനലൂര്‍ റോഡില്‍ കുന്നിക്കോടിന് സമീപം ചേത്തടി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയില്‍ ലാല്‍ കുമാര്‍ കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു കൊണ്ടുവന്ന കാര്‍ കുന്നിക്കോട് ഭാഗത്തുനിന്നും എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.




      പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ ലാല്‍ കുമാറിനെ ശനിയാഴ്ച രാവിലെ 11 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

      തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗ കാറുമായി ബി എന്‍ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}