തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത കൊരട്ടിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഉണ്ടായത് കൊരട്ടിയില്‍ എത്തിയപ്പോൾ ട്രെയിൻ വേഗത കുറച്ചിരുന്നു. ഈ സമയംചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊരട്ടിയില്‍ ഇറങ്ങേണ്ടിയിരുന്ന ഇരുവരും അവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് കയറിയത്.
Also Read- ഇൻസ്റ്റഗ്രാം റീൽ പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ; മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചു
ട്രാക്കിന് സമീപത്തായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
News Summary- Two people died after falling from a moving train. Krishnakumar (16) and Sajnay (17), natives of Koratti, have died. It is reported that the two met with an accident while trying to get off the non-stop Koratti.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.