നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ അച്ചടിച്ചു; കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍

  ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ അച്ചടിച്ചു; കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍

  അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ(Karunya Lottery) ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ സംഭവത്തില്‍ ടിക്കറ്റ് അച്ചടിച്ച കെബിപിഎസിനോട്(KBPS) വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടര്‍(Lottery director) എബ്രഹാം റെന്‍ അറിയിച്ചു.

   അച്ചടിയില്‍ വന്ന പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

   തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്. അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും. അച്ചടി സ്ഥാപനത്തില്‍നിന്ന് ഈ തുക ഈടാക്കാന്‍ ഇത് സംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

   COVID-19 vaccine| എല്ലാ കുട്ടികൾക്കും വാക്സിൻ; ഊർജിതമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

   തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം.

   15 മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സി ബി എസ് ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.

   ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതിയും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു.

   ജനറല്‍, ജില്ലാ, താലൂക്ക്, ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീനാല് ദിവസങ്ങളിലും വാക്സിനേഷനുണ്ടാകും.

   കുട്ടികളുടെ വാക്സിനേഷനായി ആശുപത്രികളില്‍പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇവ തിരിച്ചറിയാനായിപിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വാക്സിനേഷന്‍ സംഘത്തെ നിയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനാകാത്തകുട്ടികള്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.
   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാക്സിനെടുത്തവരുടെയും എടുക്കാത്തവരുടേയുംകണക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കും. ഇത്ആരോഗ്യവകുപ്പിന് കൈമാറും. കുട്ടികളുടെ വാക്‌സിനേഷന്‍ സുഗമമായി നടത്തുന്നതിനായിമുതിര്‍ന്നവരുടെ കുത്തിവെപ്പ് പുനക്രമീകരിച്ചിട്ടുണ്ട്.ജനറല്‍, ജില്ലാ, താലൂക്ക്, ആശുപത്രികളിലും സിഎച്ച്‌സികളിലുംബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിലുംപ്രാഥമിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ തിങ്കള്‍, വ്യാഴംദിവസങ്ങളിലും മാത്രമാകും മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍.

   Published by:Sarath Mohanan
   First published:
   )}