ഇക്കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് ഇനി മൃഗങ്ങൾക്കുള്ള ഭക്ഷണം കൂടി ആവശ്യമുണ്ടെന്ന വയനാടിന്റെ ആവശ്യം എത്തിയത്. ചോദിക്കേണ്ട താമസം, അതറിയിച്ചും കൊണ്ട് മേയർ വി.കെ. പ്രശാന്ത് ഉടൻ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒന്ന് നേരം പുലർന്നതും, ഇതാ റെഡി. രണ്ടു ടൺ കാലിത്തീറ്റ വയനാട്ടിലേക്ക്.
"#കാലിതീറ്റ #റെഡി ...
#മനുഷ്യർക്ക് മാത്രമല്ല #കന്നുകാലികൾക്കുഉള്ള #ആഹാരവും #വയനാട്ടിലേക്ക്.. ആവശ്യപ്പെട്ടു മണിക്കൂറുകൾക്കകം രണ്ടു ടൺ കാലിത്തീറ്റയുമായി ''ഒപ്പമുണ്ട് ട്രിവാൻഡ്രം കൂട്ടായ്മ'' #നന്ദി"
മേയറുടെ ഫേസ്ബുക് പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെ. ഒപ്പം സംഭാവന നൽകിയ ടീമിനൊപ്പമുള്ള ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്തു.
തിരുവനന്തപുരം കോർപറേഷനിൽ നിന്നും 61 ലോഡ് പ്രളയ ദുരിതാശ്വാസ സഹായം കയറ്റി അയച്ചു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cattle, Flood relief, Thiruvananthapuram Municipal Corporation, V.K. Prasanth, Wayanad