ആലപ്പുഴയിൽ രണ്ടു ട്രെയിനുകൾ വന്നത് നേർക്കുനേർ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ആലപ്പുഴയിൽ രണ്ടു ട്രെയിനുകൾ വന്നത് നേർക്കുനേർ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
എതിർദിശയിൽ വരുന്ന ട്രെയിന് കടന്നുപോകുന്നതിന് വേണ്ടി കൊച്ചുവേളി-മൈസൂരു എക്സ്പ്രസിന് റെഡ് സിഗ്നൽ നൽകിയിരുന്നു. എന്നാൽ ഇതു വകവെയ്ക്കാതെ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതേസമയം ധൻബാദിൽനിന്ന് ആലപ്പുഴയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഇതേ ട്രാക്കിലൂടെ വന്നുകൊണ്ടിരുന്നു.
ആലപ്പുഴ: മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ഒരേദിശയിൽ രണ്ടു ട്രെയിനുകൾ നേർക്കുനേർ വന്നത് പരിഭ്രാന്തി പരത്തി. ട്രെയിനുകൾ നൂറു മീറ്റർ അകലെ നിർത്തിയതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
എതിർദിശയിൽ വരുന്ന ട്രെയിന് കടന്നുപോകുന്നതിന് വേണ്ടി കൊച്ചുവേളി-മൈസൂരു എക്സ്പ്രസിന് റെഡ് സിഗ്നൽ നൽകിയിരുന്നു. എന്നാൽ ഇതു വകവെയ്ക്കാതെ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതേസമയം ധൻബാദിൽനിന്ന് ആലപ്പുഴയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഇതേ ട്രാക്കിലൂടെ വന്നുകൊണ്ടിരുന്നു. അപകടം മനസിലായതോടെ പെട്ടെന്ന് ഇരു ട്രെയിനുകളും നിർത്താൻ കൺട്രോൾ വിഭാഗം നിർദേശം നൽകുകയായിരുന്നു. ഇരു ട്രെയിനുകളും 100 മീറ്റർ വ്യത്യാസത്തിലാണ് നിർത്തിയത്.
സംഭവത്തിൽ കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലെ ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സസ്പെൻഷൻ ലഭിച്ചു. ഇവരെ മാറ്റിയശേഷം പുതിയ സംഘത്തെ എത്തിച്ച് 10.45ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.
സംഭവത്തെ തുടർന്ന് തീരദേശപാതയിൽ ട്രെയിൻഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. കൊച്ചുവേളി-മൈസുരു ട്രെയിൻ നിർത്തിയിട്ടതോടെ ഹ്രസ്വദൂര യാത്രക്കാർ മറ്റു ട്രെയിനുകളിലും റോഡ് മാർഗവും യാത്ര തുടർന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.