• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു: അഞ്ചുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു: അഞ്ചുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം

  • News18
  • Last Updated :
  • Share this:
    പത്തനംതിട്ട: വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷൻ, ജോബിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
    സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
    ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് വ്യക്തമാക്കി.

    രണ്ട് പെൺകുട്ടികളും ഒന്നിലധികം തവണ പീഡനത്തിനിരയായതായി പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാംപ്രതി ലാൽരാജ്, പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ അമൽ എന്നിവരെ പിടികൂടാനായിട്ടില്ല.

    First published: