നാലു വർഷമായി ശമ്പള വർദ്ധനവില്ല; സംസ്ഥാനത്ത് ജൂനിയർ നേഴ്സുമാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു

കഴിഞ്ഞ മാസം 21 മുതലാണ് ഡ്യൂട്ടിയിൽ നിന്നും വിട്ടു നിന്ന് നേഴ്സുമാർ സമരം ആരംഭിച്ചത്

News18 Malayalam | news18-malayalam
Updated: September 4, 2020, 5:37 PM IST
നാലു വർഷമായി ശമ്പള വർദ്ധനവില്ല; സംസ്ഥാനത്ത് ജൂനിയർ നേഴ്സുമാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു
കേരളത്തിന്റെ മാലാഖമാർ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് സർക്കാർ മെഡിക്കൽ കൊളേജിലെ 375 നേഴ്സുമാരാണ് സമരം നടത്തുന്നത്. കോളേജുകളിലെ സ്റ്റാഫ് നെഴുസുമാരുടെ സ്റ്റൈപ്പന്റ് 13900 രൂപയാണ്. നാലു വർഷത്തിലധികമായി ഇതേ ശമ്പളത്തിലാണ് ജൂനിയർ നേഴ്സുമാരുടെ സേവനം. ഇത് ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് ആഴ്ചയായി നേഴ്സുമാരുടെ സമരം.

ആരോഗ്യവകുപ്പ് ഇടപെട്ട് അടിയന്തിര ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. കഴിഞ്ഞ മാസം 21 മുതലാണ് ഡ്യൂട്ടിയിൽ നിന്നും വിട്ടു നിന്ന് സമരം ആരംഭിച്ചത്. കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നിന്നും ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ച് കേരള നേഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനോടുകൂടിയാണ് രജിസ്ട്രേഡ് നേഴ്സായി കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ ഒരു വർഷത്തെ ഡ്യൂട്ടിക്ക് പ്രവേശിച്ചിട്ടുള്ളത്.

നഴ്സിംഗ് സ്റ്റാഫിന്റെ സ്റ്റൈപ്പൻഡ് വർദ്ധനവ് സംബന്ധിച്ച് ഒരു അപേക്ഷ കഴിഞ്ഞ വർഷം തന്നെ ആരോഗ്യ മന്ത്രിയ്ക്ക് സമർപ്പിച്ചിരുന്നു. അപേക്ഷയിൽ തീരുമാനം ആകാത്തതിനാലും കോവിഡ് ചികിത്സാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പള വർദ്ധനവ് ഉണ്ടായിട്ടും ജൂനിയർ നേഴ്സുമാരെ അവഗണിച്ചതിനാലുമാണ് സമരം ആരംഭിച്ചത്.

കഴിഞ്ഞ മാസത്തിലധികമായി കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനിടെ പത്തിലധികം ജൂനിയർ നേഴ്സുമാർ രോഗബാധിതരാവുകയും അൻപതോളം പേർ നിരീക്ഷണത്തിൽ പോകേണ്ടി വരികയും ചെയ്തിരുന്നു.
Published by: user_49
First published: September 4, 2020, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading