വൈപ്പിന്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര് മരിച്ചു(Death). ചെറായി കുഞ്ഞേലിപ്പറമ്പില്‍ ഫ്രെഡി(21), പള്ളിപ്പുറം കോണ്‍വെന്റ് കുളങ്ങര അലന(31) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈപ്പിന്‍ സ്കൂള്‍ മുറ്റത്ത് വെച്ചായിരുന്നു അപകടം. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി.
വിദേശത്ത് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈല്‍ ഫോണ്‍ വാങ്ങി ബൈക്കില്‍ ഫ്രെഡിയ്ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബ്സ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായത്.
Also Read-Mofia Suicide | മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനെയും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല. നാട്ടുകാരും ഹൈവേ പൊലീസും വൈപ്പിന്‍ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫ്രെഡിയുടെ പിതാവ്: ജോസഫ് വര്‍ഗീസ്, അമ്മ: ബീന, സഹോദരി ഫെബി, അലനയുടെ പിതാവ്: സ്റ്റാന്‍ലി, അമ്മ: ലീന.
Dowry Death | സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതി വിഷക്കായ കഴിച്ച് ജീവനൊടുക്കി; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
സ്ത്രീധനത്തിന്റെ(Dowry) പേരില്‍ പീഡനം നേരിട്ട യുവതി വിഷയക്കായ കഴിച്ച് ജീവനൊടുക്കിയ(Suicide) കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍(Arrest). സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാശിമോള്‍(30) വിഷക്കായ കഴിച്ച് ജീവനൊടുക്കിയത്.
2021 മാര്‍ച്ച് 30ന് ആണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ രാശിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയത്. രാശിമോളുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ യുവതിയുടെ സഹോദരന്റെ ഭാര്യയും പ്രതിയാണ്.
ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന് ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ദുരുദാസ്, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു. സ്ത്രീധന പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് കേസ് എടുത്തിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bike accident, Death