• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad | ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് വിലക്ക്; പാലക്കാട്ട് നിയന്ത്രണം

Palakkad | ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് വിലക്ക്; പാലക്കാട്ട് നിയന്ത്രണം

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി

  • Share this:
    പാലക്കാട്: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ വിലക്ക്. ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം.
    24 മണിക്കൂറിനിടെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അംഗങ്ങളായ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കി അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്. ഏപ്രിൽ 20 വൈകിട്ട് ആറു മണി വരെ വിലക്ക് തുടരുമെന്നും കളക്ടർ അറിയിച്ചു.

    കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

    ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല
    പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു..

    പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതം; പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചു; വിജയ് സാഖറെ

    പാലക്കാട്ടെ(Palakkad) രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ(ADGP Vijay Sakhare). രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സുബൈര്‍ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസന്‍ വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

    Also Read-Palakkad Murder | ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; FIR

    പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

    Also Read-Palakkad Murder | ശ്രീനിവാസൻ്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പത്ത് SDPI പ്രവർത്തകർ കരുതൽ തടങ്കലിൽ

    ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

    Also Read-Palakkad Murder | പാലക്കാട് കൊലപാതകങ്ങള്‍: 'മുഖം നോക്കാതെ നടപടി, ബലം പ്രയോഗിക്കേണ്ടി വന്നാല്‍ പ്രയോഗിക്കും'; മന്ത്രി കെ കൃഷ്ണന്‍കുട്ടി

    ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
    Published by:Anuraj GR
    First published: