കണ്ണൂര്‍:എ.എസ് ബന്ധം ആരോപച്ച് കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളുടെ ഐ .സ് ആശയ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ ക്രേണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പിലുടെ ഐ സ് ആശയം പ്രചരിപ്പിച്ചതായി എന്‍ ഐ എ പറഞ്ഞു. ഇവരുടെയും സുഹ്യത്ത് മുസാദ് നേര്‍ത്തെ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു.
ഇന്ന് രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്ത്. ഇവരുടെ കണ്ണൂരിലെ വീടുകളില്‍ പരിശോധന നടത്തി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ഇന്ന് തന്നെ ഡല്‍ഹിക്ക് കൊണ്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍
തൃശൂർ ചെറുതുരുത്തിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സ്ത്രീധനപീഡനമെന്ന് പരാതി
ഭർതൃ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ (24) യെ ഈ മാസം 14നാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഭര്‍ത്താവ് ശിവരാജിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കി. പാലക്കാട് തിരുമിറ്റക്കോടുള്ള വീട്ടിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജാണ് കൃഷ്ണ പ്രഭയുടെ ഭർത്താവ്. ഒരുമിച്ച് പഠിച്ച കൃഷ്ണപ്രഭയും ശിവരാജും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം വീട്ടിൽനിന്ന് സ്ത്രീധനം വാങ്ങി നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കൃഷ്ണപ്രഭ പറഞ്ഞതായും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ശിവരാജിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.
വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.