കണ്ണൂര്‍: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. കണ്ണൂർ പഴയങ്ങാടി പാലത്തിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
പഴയങ്ങാടിയിൽനിന്ന് ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഫാത്തിമയ്‌ക്കൊപ്പം കാറില്‍ ഭര്‍ത്താവ് സാക്കി, മകള്‍, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരെ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ടോടെ കാസർകോട് പെരിയയിലുണ്ടായ മറ്റൊരു അപകടത്തിൽ യുവാവ് മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാസർകോട് പെരിയയിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്.
Also Read- കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു
വൈശാഖിനൊപ്പം കാറിലുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരായ പത്തോളം പേർക്കും പരിക്കുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.