HOME » NEWS » Kerala » TWO WOMEN KILLED IN AUTO RIKSHAW ACCIDENT NEAR VALLARADA IN THIRUVANANTHAPURAM

തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു സ്ത്രീകൾ മരിച്ചു

ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: December 20, 2020, 3:01 PM IST
തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു സ്ത്രീകൾ മരിച്ചു
auto riksha accident
  • Share this:
തിരുവനന്തപുരം: വെള്ളറടയില്‍ ഓട്ടോറിക്ഷ റോഡു വശത്തെ താഴ്ചയിലേക്കു മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. വിവാഹസംബന്ധമായ ആവശ്യത്തിന് പോയ പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60),സുധ (47) എന്നിവരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം നടന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ചെറിയ കൊക്കയിലേക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Also Read- 'കൊലയാളിയാന ഒറ്റക്കൊമ്പൻ ശങ്കർ' നിലമ്പൂർ വനമേഖലയിലെന്ന് സൂചന; തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന, പോസ്റ്റുമോർട്ടം എന്നിവ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
Published by: Anuraj GR
First published: December 20, 2020, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories