• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛൻ വീട്ടുമുറ്റത്തു നിന്നും പിറകോട്ടെടുത്ത ജീപ്പിനടിയിൽ പെട്ട് രണ്ടു വയസുകാരൻ മരിച്ചു

അച്ഛൻ വീട്ടുമുറ്റത്തു നിന്നും പിറകോട്ടെടുത്ത ജീപ്പിനടിയിൽ പെട്ട് രണ്ടു വയസുകാരൻ മരിച്ചു

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Last Updated :
  • Share this:
    കൊച്ചി: അച്ഛന്‍ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസുകാരന്‍ ജീപ്പിനടിയില്‍പ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്‌സിയുടെയും മകന്‍ നിഹാനാണ് മരിച്ചത്.

    ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോബി വീട്ടുമുറ്റത്ത് ജീപ്പ് എടുക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ കത്തീഡ്രലില്‍.സഹോദരങ്ങള്‍: ജൊഹാന്‍, സാറ.

    പിതാവ് ഓടിച്ച ഓട്ടോ രണ്ടര വയസ്സുകാരിയെ ഇടിച്ചു; ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടു കുട്ടി മരിച്ചു


    ഇടുക്കി:വീട്ടുമുറ്റത്ത് പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം.

    വീട്ടുമുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടയിൽ കുട്ടി വാഹനത്തിന്റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടനെ തന്നെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടു.
    Published by:Arun krishna
    First published: