തൃശൂർ: ഒല്ലൂരിൽ രണ്ട് വയസുകാരിയും മുത്തശ്ശിയും 10 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണു. ഒല്ലൂർ കമ്പനിപ്പടി അരിമ്പൂർ വീട്ടിൽ റീന സെബാസ്റ്റ്യൻ(58), കെസിയ ഡെനിഷ് (രണ്ട്) എന്നിവരാണ് വീണത്. കുഞ്ഞിനെയും എടുത്ത് സ്ലാബിന് മുകളിലൂടെ മുത്തശ്ശി നടക്കുന്ന സമയത്താണ് അപകടമുണ്ടായത്. സ്ലാബ് ഇടിഞ്ഞ് റീമയും കയ്യിലുണ്ടായിരുന്ന കുഞ്ഞും പത്തടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു.
രണ്ടു വയസുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് സ്ലാബിനടിൽ മുത്തശ്ശി രക്ഷ തേടിയത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു.
Also Read- ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
തുടർന്ന് കാലിൽ പരുക്ക് പറ്റിയ റീനയെ മറ്റ് പരുക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തുകയും ചെയ്തു. ഇരുവരെയും അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ഒല്ലൂര്‍ ആകട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.