• HOME
  • »
  • NEWS
  • »
  • kerala
  • »
  • പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു

മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ കുട്ടി വാരിവായിലിടുകയായിരുന്നു

  • Share this:

    തൊടുപുഴ: പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് – ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.

    ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ കുട്ടി വാരിവായിലിടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- മോക്ക്ഡ്രില്ലിനിടയിലെ യുവാവിൻ്റെ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

    നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

    News Summary- A two-year-old girl died after a pearl stuck in her throat. Ritika, daughter of Adimali Thokupara Puthanpurakal Ranjith and Geethu, died.

    Published by:Anuraj GR
    First published: