HOME » NEWS » Kerala » TWO YEAR OLD HAD A TRAGIC END AFTER TELEVISION CRASHED WHILE PLAYING 1

കളിക്കുന്നതിനിടെ ടെലിവിഷൻ ദേഹത്തുവീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം

ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: February 4, 2021, 2:39 PM IST
കളിക്കുന്നതിനിടെ ടെലിവിഷൻ ദേഹത്തുവീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം
TV Accident Sabir
  • Share this:
കാസർകോട്: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസർകോട് ജില്ലയിലെ ബോവിക്കാനത്താണ് ദാരുണ സംഭവമുണ്ടായത്. ബോവിക്കാനം തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏക മകന്‍ മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. ടിവി ദേഹത്തുവീണു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടി ടിവിയുടെ അടിയിൽ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്.

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കു ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം, കോവിഡ് പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

2016ൽ സമാനമായ ഒരു സംഭവത്തിൽ കോതമംഗലത്ത് രണ്ടുവയസുകാരൻ മരിച്ചിട്ടുണ്ട്. വീട്ടില്‍ കളിക്കുന്നതിനിടെ ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ക്കയറിയ രണ്ടു വയസുകാരന്‍ ടിവി ദേഹത്തുവീണു മരണമടയുകയായിരുന്നു. ഊന്നുകല്‍ നമ്പൂരിക്കൂപ്പ് പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ ഇളയമകന്‍ ശ്രീക്കുട്ടനാണ് രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി ഒമ്പതരയോടെയാണു സംഭവം. ടിവി വീണ് തലയ്ക്ക് ഗുരുതരപരുക്കേറ്റ കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ ഭർത്താവിന്റെ പിതാവുമായുള്ള തർക്കത്തിനൊടുവിൽ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ യുവതി കൊലപ്പെടുത്തി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പാണ് പരമേശ്വരി ശിവകുമാറിനെ വിവാഹം കഴിച്ചത്. ഇതിൽ രണ്ട് മക്കളുമുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്.

You may also like:വൈറൽ വീഡിയോ സഹായകമായി; കാണാതെ പോയ ഭർത്താവിനെ കണ്ടെത്തി ഭാര്യ

ചൊവ്വാഴ്ച്ച ശിവകുമാർ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മകൻ ധനുഷിനെ പരമേശ്വരി കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. വാതരോഗിയാണ് ശിവകുമാറിന്റെ പിതാവ് വെങ്കട്ടയ്യ. പുകവലിക്കരുതെന്ന് ഇദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാരും കുടുംബാംഗങ്ങളും പറയുന്നത് ചെവിക്കൊള്ളാതെ വെങ്കട്ടയ്യ പുകവലി തുടർന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് പരമേശ്വരിയുമായി വഴക്കിൽ എത്തിയത്.

ഭർതൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകനുമൊത്ത് മുറിയിൽ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഒരു ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് മകൻ മരിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ബന്ധു ചോദിച്ചെങ്കിലും പരമേശ്വരി ആദ്യം സത്യം പറഞ്ഞില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് താൻ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചത്. ഭർതൃപിതാവുമായുള്ള വഴക്കിനെ തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും പരമേശ്വരി പൊലീസിനോട് പറഞ്ഞു.
Published by: Anuraj GR
First published: February 4, 2021, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories