• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

Accident | ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഹൈദരാബാദ് എഫ്.സിയിലെ മലയാളി താരത്തിന്റെ ബന്ധുക്കളാണ് മരിച്ച യുവാക്കൾ

Bike-accident-isl

Bike-accident-isl

  • Share this:
    കാസർകോട്: ഐഎസ്എൽ ഫൈനൽ (ISL Final) കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ ബൈക്കിൽ (Bike Accident) മിനിലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം (Malappuram) സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത് പള്ളത്തുവെച്ച്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.

    കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച്‌ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

    ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് മരിച്ച യുവാക്കളെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

    ഇവര്‍ ഐഎസ്‌എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് പൊലീസിന് നല്‍കിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    Summary- Two youths were killed when a mini lorry collided with their bike while they were on their way to Goa to watch the ISL final. The deceased have been identified as Jamsheer and Mohammad Shibil, both residents of Malappuram. The accident took place at around 5.30 am at a ravine near Uduma.

    ഭര്‍ത്താവ് മരിച്ചതറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു

    ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു(Death). പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(Accident) മരിച്ചത്. വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെയാണ് അപകടം.

    കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറിടിച്ചാണ് സഹോദരിമാര്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

    Also Read-Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

    ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും ശാരിമോള്‍ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
    Published by:Anuraj GR
    First published: