പന്തളം വെൺമണിയിൽ അച്ചൻകോവിലാറ്റിൽ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ മണിക്കുട്ടന്‍ പിള്ളയുടെ മകൻ വിഷ്ണു (26) പുലിയൂർ വാത്തിലേത്ത് രാമചന്ദ്രന്‍റെ മകൻ രാഗേഷ് (30) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിൽ അടുക്കള കാണാൻ എത്തിയതായിരുന്നു ഇരുവരും. വെൺമണി ശാർങ്ങക്കാവ് കടവിൽ ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുളിക്കാനിറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.