എറണാകുളം: വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി യുവാക്കൾ. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടിൽ പറയാതെ ഇറങ്ങിയത്. ശബരി എക്സ്പ്രസിൽ കയറി യാത്ര തിരിച്ച പെൺകുട്ടിയെ ഇതേ ട്രെയിനിൽ, ഇടപ്പള്ളിയിലെ ലുലു മാൾ കാണുന്നതിന് ഒറ്റപ്പാലത്തു നിന്നു കയറിയ പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റർമാരായ മണക്കാവ് ചെമ്മുക്ക കളരിക്കൽ വീട്ടിൽ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടിൽ സുമിൻ കൃഷ്ണനും (20) വീട്ടുകാരെ കണ്ടെത്തി ഏൽപിച്ചത്.
ട്രെയിനിലിരുന്നു പെൺകുട്ടി കരയുന്നതു കണ്ട് ഇവർ കാര്യം തിരക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു നിരന്തരം കോളുകൾ വരുന്നതും എടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ട യുവാക്കൾ കൊച്ചിയിലെത്തിയപ്പോൾ അവർ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കി. പെൺകുട്ടിയുടെ ഫോണിൽ നിന്നു വീട്ടുകാരെ വിളിച്ചറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്നു പരാതി നൽകാൻ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയായിരുന്നു വീട്ടുകാർ അപ്പോൾ.
Also read-ലീന 73-ാം വയസ്സിൽ പത്താം ക്ലാസ് പാസായി; താരമായി ‘മഹേഷിന്റെ പ്രതികാരത്തിലെ’ അമ്മച്ചി
തുടർന്നു യുവാക്കൾ പെൺകുട്ടിയെ കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് വീട്ടുകാരെത്തി പെൺകുട്ടിയെ കൊണ്ടുപോക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.