• HOME
  • »
  • NEWS
  • »
  • kerala
  • »
  • വർക്കലയിൽ ബൈക്ക് കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

വർക്കലയിൽ ബൈക്ക് കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

എതിർദിശയിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം

  • Last Updated :
  • Share this:
    വർക്കല നടയറ തൊടുവെ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ (22) , ചിലക്കൂർ സ്വദേശി സെയ്‌ദലി (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.

    എതിർദിശയിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം. ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്‌ദലി - മുഹമ്മദലി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടി ഇടിച്ചു അപകടം ഉണ്ടായത്. ഹരികൃഷ്ണന്‍ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു.

    സെയ്‌ദലിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമായതിനാൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു.

    മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് 2 യുവാക്കൾ മരിച്ചു


    മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
    കുറത്തികാട് പൊന്നേഴ സോപാനം ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനം മുരളിയുടെ മകൻ മുകേഷ് (34) എന്നിവരാണു മരിച്ചത്.

    ഞായറാഴ്ച രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭർത്താവാണ് മരിച്ച മുകേഷ്. എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
    Published by:Arun krishna
    First published: