നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Joju George | ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

    Joju George | ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

    ഇന്നലെ കീഴടങ്ങിയ ടോണി ചമ്മിണി ഉൾപ്പെടെയുള്ള  നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ  എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയും

    • Share this:
    കൊച്ചി: ഇന്ധനവില വർധനക്കെതിരായ  പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ(Joju George)  കാർ തകർത്ത കേസിൽ പ്രതികളായ മുഴുവൻ കോൺഗ്രസ്(Congress)  പ്രവർത്തകരും  കീഴടങ്ങി. യൂത്ത്കോണ്‍ഗ്രസ്(Youth Congress) സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡൻ്റ്  അരുൺ വർഗീസ് എന്നിവരാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. എറണാകുളം ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസും മറ്റ് നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം  ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ്‌ ജർജസ്, എറണാകുളം സൗത്ത് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ അരുൺ വർഗീസ് എന്നിവർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ  ഹാജറായിരുന്നു. ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്.  വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

    ഇന്നലെ കീഴടങ്ങിയ ടോണി ചമ്മിണി ഉൾപ്പെടെയുള്ള  നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ  എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയും. കേസിൽ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.
    ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.

    Also Read-Swapna Suresh | 'സംശയങ്ങള്‍ മാറ്റും; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും'; സ്വപ്ന സുരേഷ്

    സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാൽ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു.  മഹിളാ പ്രവർത്തകർ നൽകിയ പരാതിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്കാകും മാർച്ച് നടത്തുക.

    Also Read-Jose K Mani | രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ : ഇടതുമുന്നണിയില്‍ തീരുമാനം

    അതേസമയം ജോജുവിന് എതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്ന യൂത്ത് കോൺഗ്രസിൻറെ നിലപാടുകളെ കെ പി സി സി തള്ളിയിട്ടുണ്ട് .ജോജു വിനെതിരെ ഇന്നും കൊച്ചിയിൽ പ്രതിഷേധം പ്രകടനം നടന്നിരുന്നു  ജോജു വിൻറെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിലേക്ക് പ്രകടനം നടത്തിയ പ്രവർത്തകർ  തിയേറ്ററിനു മുന്നിൽ റീത്ത് സമർപ്പിച്ചു.
    Published by:Jayesh Krishnan
    First published:
    )}