നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വൈക്കത്ത് യുവാവും യുവതിയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ; കാരണം എന്തെന്നറിയാതെ വീട്ടുകാർ

    വൈക്കത്ത് യുവാവും യുവതിയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ; കാരണം എന്തെന്നറിയാതെ വീട്ടുകാർ

    ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്.

    അമർജിത്, കൃഷ്ണപ്രിയ

    അമർജിത്, കൃഷ്ണപ്രിയ

    • Share this:
    കോട്ടയം: വൈക്കത്ത് നിന്ന് ഇന്ന് രാവിലെയാണ് നാടിനെ ആകെ ഞെട്ടലിലാക്കിയ വാർത്ത പുറത്തുവന്നത്. കോട്ടയം വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരത്തിന് സമീപമാണ് യുവാവിനെയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്.

    ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്. അയൽവാസിയായ മനോജ് സുഹൃത്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് എടുക്കുവാൻ പോകുമ്പോൾ യാദൃശ്ചികമായി ആണ് രണ്ടുപേരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

    ഇരുവരെയും കാണാതായതിനെ തുടർന്ന് അതിരാവിലെ തന്നെ വീട്ടുകാർ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ദാരുണമായ മരണവാർത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചു കിടക്കുകയായിരുന്നു. അവിടെ ഒരു മരത്തിന്റെ തന്നെ രണ്ടു കൊമ്പുകളിൽ ആണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഏറെ പൊക്കമില്ലാത്ത ശാഖകളിൽ ആണ് ഇരുവരും തൂങ്ങിമരിച്ചത്.

    ഇവർക്കിടയിൽ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. നാട്ടുകാരും ഇതേ വിവരമാണ് വൈക്കം പോലീസിന് കൈമാറിയത്. സംഭവത്തെക്കുറിച്ച് നിലവിൽ സംശയങ്ങൾ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് ന്യൂസ്18 നോട് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രാവിലെ തന്നെ വൈക്കം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുലശേഖര മംഗലത്ത് സംഭവസ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് പരിശോധനയും പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.

    Also Read-വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേര്‍ അറസ്റ്റില്‍

    അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു  ജോലിക്കായി കാത്തിരിക്കുകയായിരുന്നു. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരിക്കാം എന്ന് സംശയമാണ് പോലീസ് ഇപ്പോൾ പങ്കുവെക്കുന്നത്. അതേസമയം പ്രണയത്തിലായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ വിവാഹം നടത്തി കൊടുക്കുമായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് അറിയുമായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ മൊഴി.

    ജാതീയമായ വ്യത്യാസം കാരണം വിവാഹം നടക്കില്ല എന്ന സംശയം ആത്മഹത്യയ്ക്ക് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ല എന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. കൃഷ്ണപ്രിയ എറണാകുളത്താണ് പഠിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന്  വൈക്കം ഡിവൈഎസ്പി ന്യൂസ് 18 നോട് പറഞ്ഞു.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published:
    )}