• HOME
  • »
  • NEWS
  • »
  • kerala
  • »
  • താമരശ്ശേരിയിൽ ബൈക്ക് ബസിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി

താമരശ്ശേരിയിൽ ബൈക്ക് ബസിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി

അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു

  • Share this:
കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസിൽ ആയിരുന്നു അപകടം.

Also Read-പരുന്ത് ആക്രമിച്ച് തേനീച്ചക്കൂടിന്റെ ഒരുഭാഗം അടര്‍ന്നു വീണു; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ബസ്സിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറുച്ചുവീണ ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി. ബസ് പിന്നോട്ടെടുത്താണ് ഇയാളെ പുറത്തെടുത്തത്. ബൈക്ക് പൂർണമായും തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Published by:Jayesh Krishnan
First published: