HOME » NEWS » Kerala »

ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണിലെ ലൈറ്റ് ഇളകി താഴെ വീണു

News18 Malayalam | news18-malayalam
Updated: February 22, 2020, 9:41 AM IST
ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
News18 Malayalam
  • Share this:
കൊല്ലം: വൈദ്യുത തൂണിലിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ പരവൂർ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിൽ ആയിരുന്നു അപകടം നടന്നത്. തെക്കുംഭാഗം സ്വദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു ഇരുവരും.

Also Read- വയനാട്ടിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

ഷമീർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണിലെ ലൈറ്റ് ഇളകി താഴെ വീണിരുന്നു. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 
First published: February 22, 2020, 9:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories