• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ

Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ

റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്.

  • Last Updated :
  • Share this:
    കോട്ടയം: എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പ്ലാച്ചേരി സ്വദേശി രാഹുല്‍ സുരേന്ദ്രന്‍(23), പൊന്തന്‍പുഴ വളകൊടി ചതുപ്പ് സ്വദേശി ശ്യാം സന്തോഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ലോണ്‍ അടച്ച് മടങ്ങവേയായിരുന്നു അപകടം.

    ശ്യാം സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രത്രി പതിനൊന്നു മണിയോടെ രാഹുലും മരിക്കുകയായിരുന്നു. എരുമേലി റാന്നി സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.

    റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. കരിങ്കല്‍കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കള്‍.  ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാഹുലിന്റേത് കോട്ടയം മെഡിക്കല്‍ കോളേജിലും. എരുമേലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Also Read-Accident | ബംഗളുരുവിലേക്ക് പോയ KSRTC സ്വിഫ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

    Bus Accident | സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു; നിരവധി പേർക്ക് പരിക്ക്

    കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജോബിയാ എന്നയാളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല.

    ബസിന്‍റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്.

    ജോബിയായുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ചെരിഞ്ഞപ്പോള്‍ തന്നെ റോഡിലേയ്ക്ക് മറിഞ്ഞ് വീണ ജോബിയായുടെ ദേഹത്തേയ്ക്ക് ബസ് മറിയുകയായിരുന്നു. ഉടലും തലയും വേര്‍പെട്ട നിലയിലാലായിരുന്നു. 20 മിനിറ്റോളം ജോബിയാ ബസിനടയില്‍ പെട്ടു. ബസ് ഉയര്‍ത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
    Published by:Jayesh Krishnan
    First published: