വയനാട്: വയനാട് പച്ചിലക്കാടിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കണ്ണൂർ മാട്ടൂൽ സ്വദേശികളായ മുനവർ (22), അഫ്രീദ് (23), എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന മുനവർ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രാവിലെ പത്ത് മണിയോടെയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനടിയാണ് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഇന്നോവ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത്.
Also Read- കൊല്ലത്ത് ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് മണൽ കയറ്റി പോകുകയായിരുന്നു ലോറി. പനമരം കൽപ്പറ്റയിലേക്ക് പോകുകയായിരുന്നു യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.