• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ

  • Share this:

    ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.

    Also Read-ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു

    ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Published by:Jayesh Krishnan
    First published: