കോട്ടയത്ത് ഒരേ സ്ഥലത്ത് തുടർച്ചയായി രണ്ടാം ദിവസവും നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് മരണം
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമാനമായ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്തു തന്നെ നടക്കുന്നത്. വെള്ളിയാഴ്ചയും ഇതുപോലെ ഒരു അപടകം ഇരുപതുകാരന്റെ ജീവനെടുത്തിരുന്നു.

ജോയൽ, ഗോകുൽ
- News18 Malayalam
- Last Updated: November 15, 2020, 7:11 AM IST
കോട്ടയം: ജില്ലയിലെ ഈരയിൽകടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിങ്ങവനം ഇടയ്ക്കാട്ടുകൊച്ചുപറമ്പിൽ ജോസഫിന്റെ മകൻ ജോയൽ (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഈരയിൽകടവ്-മണിപ്പുഴ ബൈപ്പാസ് റോഡിലണ് അപകടം നടന്നത്.
മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ജോയൽ. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ഉയർന്നു പൊങ്ങിയ ജോയൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാറും ബൈക്കും പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]Local Body Elections 2020 | LDF ന്റെ പരാജയം ഉറപ്പുവരുത്തണം; UDF മായി നീക്കുപോക്കുണ്ടാക്കി ആർ എം പി [NEWS] 'മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല'; KPCC അധ്യക്ഷന്‍ പി ജയരാജന്റെ മറുപടി [NEWS]
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമാനമായ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്തു തന്നെ നടക്കുന്നത്. വെള്ളിയാഴ്ചയും ഇതുപോലെ ഒരു അപടകം ഇരുപതുകാരന്റെ ജീവനെടുത്തിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് കാറിലിടിച്ച് പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോകുല്‍ (20) ആണ് മരിച്ചത്. ഇടിയുടെ ശക്തിയിൽ ബൈക്കിൽ നിന്നും തെറിച്ചു റോഡിലേക്ക് വീണായിരുന്നു ഗോകുലിന്റെയും മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈരയിൽക്കടവ് മുതൽ മണിമല ജംഗ്ഷൻ വരെയുള്ള റോഡ് യുവാക്കളുടെ റേസിംഗ് വേദിയാണെന്ന ആരോപണം നേരത്തെ ഉയരുന്നുണ്ട്. അമിത വേഗത്തിൽ ബൈക്ക് ഓടിക്കലും ബൈക്ക് സ്റ്റണ്ടിംഗും ഈ മേഖലയിൽ പതിവാണെന്ന ആരോപണം നാട്ടുകാരും ഉന്നയിക്കുന്നുണ്ട്.
മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ജോയൽ. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ഉയർന്നു പൊങ്ങിയ ജോയൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാറും ബൈക്കും പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.