• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drown | തൃശ്ശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു

Drown | തൃശ്ശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു

പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ്‌ എന്നാണ് പ്രാഥമിക വിവരം

അക്ഷയ് , സാന്‍റോ

അക്ഷയ് , സാന്‍റോ

  • Last Updated :
  • Share this:
    തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.അക്ഷയും സാന്റോയും ഉള്‍പ്പെടെ മൂന്നുപേരാണ് രണ്ട് ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്കെത്തിയത്. തുടര്‍ന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാള്‍ ഫോട്ടോ എടുക്കുന്നതിനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയിരുന്നില്ല.

    പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ്‌ എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  മുന്‍പ് നിരവധി അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്ഥലത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
    Published by:Arun krishna
    First published: