• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | കൊല്ലത്ത് ഉത്സവത്തിനിടെ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങിമരിച്ചു

Accident | കൊല്ലത്ത് ഉത്സവത്തിനിടെ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങിമരിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവര്‍ഷമായി ഏറെ പ്രശസ്തമായ മലനട ഉല്‍സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്

death

death

 • Share this:
  കൊല്ലം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങി മരിച്ചു. ശാസ്താംകോട്ട. പോരുവഴി മലനട ഉല്‍സവ സ്ഥലത്താണ് രണ്ടു യുവാക്കള്‍ കുളത്തില്‍ വീണുമരിച്ചത്. ശാസ്താംകോട്ട പോരുവഴി സ്വദേശി അശ്വിൻ(16), തെന്മല സ്വദേശി വിഘ്നേഷ് (17) എന്നിവരാണ് മരണപ്പെട്ടത്. ഉല്‍സവം നടക്കുന്ന മലനടയ്ക്ക് അടുത്തുള്ള ഏലായിലെ കുളത്തിലാണ് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം. ഉല്‍സവത്തിന്‍റെ ബഹളത്തിനിടയിലാണ് യുവാക്കൾ കുളത്തിൽ വീണുപോയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

  കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവര്‍ഷമായി ഏറെ പ്രശസ്തമായ മലനട ഉല്‍സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. മുൻ വർഷങ്ങളിൽ മലനട ഉൽസവത്തിന് ജനക്കൂട്ടം ഉണ്ടാകുന്ന ഏലായില്‍ കനാല്‍ തുറന്നുവിട്ടതിനാൽ ഇറങ്ങി നടക്കാനാവാത്ത നിലയായിരുന്നു. ഇതിനിടെ ചെളിയില്‍ ആറാടിയാണ് കെട്ടുകാഴ്ച മലനട ദുര്യോധന ക്ഷേത്രത്തിലേക്ക് കുന്ന് കയറിയത്. ഏലായിൽ തിക്കുംതിരക്കും ഏറിയതോടെ തൊട്ടടുത്തുള്ള കുളത്തിൽ യുവാക്കൾ വീണുപോയതാകാമെന്നാണ് പൊലീസ് പറയുന്നത്.

  Death | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മണിമലയാറ്റില്‍ മുങ്ങിമരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍

  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മണിമലയാറ്റില്‍ (Manimalayar) മുങ്ങിമരിച്ചു. അതിയന്നുര്‍ കണ്ണാരവിള നെല്ലിമൂട് വൈശാഖം വീട്ടില്‍ വൈശാഖ് വി.വിന്‍സെന്റ് (19) ആണ് മരിച്ചത്.

  കല്ലൂപ്പാറ കുറഞ്ഞൂര്‍ കടവിലാണ് അപകടം നടന്നത്. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് വൈശാഖ്.

  കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തിലകപ്പെടുകയായിരുന്നു.8 അംഗ സംഘമാണ്
   കുളിക്കാനിറങ്ങിയത്. അഗ്‌നിരക്ഷാസേനയെത്തിയാണ് വൈശാഖിനെ കരയിലേക്കെത്തിച്ചത്.


  നഴ്സായ വിജിയുടെ മരണവാർത്ത നാടിന് തീരാനൊമ്പരമായി; വിവാഹിതയായത് നാല് മാസം മുമ്പ്

  കൊണ്ടോട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ (Road Accident) മരിച്ച നഴ്സ് വിജിയുടെ വിയോഗം നാടിന് തീരാനൊമ്പരമായി. കോഴിക്കോട് (Kozhikode Medical College) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സാണ് ഒഴുകൂര്‍ നെരവത്ത് സുജീഷിന്റെ ഭാര്യ സി വിജി(26). കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യബസിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് വിജിയുടെ ജീവൻ പൊലിഞ്ഞത്. സ്വകാര്യബസിലെ യാത്രക്കാരിയായിരുന്നു വിജി. നാലു മാസം മുമ്പാണ് വിജിയുടെ വിവാഹം നടന്നത്. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് മരണം വിജിയെ കൂട്ടിക്കൊണ്ടുപോയത്. ജോലി കഴിഞ്ഞ് വൈകുന്നേരം പിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു വിജിയും ഭർത്താവ് സുജീഷും.

  പിറന്നാൾ ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പറഞ്ഞ് ഏൽപ്പിച്ചു പോയ ഭാര്യയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് സുജീഷ് കണ്ടത്. രാവിലത്തെ ഡ്യൂട്ടിയ്ക്കായാണ് വിജി വീട്ടിൽനിന്ന് പോയത്. സുജീഷ് തന്നെയാണ് ഒഴുകൂരിൽനിന്ന് മൊറയൂരിലെത്തിച്ച് കോഴിക്കോടേക്കുള്ള ബസിൽ വിജിയെ കയറ്റിവിട്ടത്.

  കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ അപകടം ഉണ്ടായത്. കൊണ്ടോട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറി സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. കാളികാവില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ലോറി ഇടിച്ചതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസ് വശത്തേക്ക് മറിഞ്ഞു.

  ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ ശ്രമകരമായാണ് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്തത്. വിജി ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിജിയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണന്‍ കുനിയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി) ആണ് വിജിയുടെ പിതാവ്. ദേവകിയാണ് മാതാവ്. ശിഖറിയ, ലിജി എന്നിവർ സഹോദരങ്ങളാണ്. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
  Published by:Anuraj GR
  First published: