കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പാലക്കൂൽ ഹൗസിൽ പി മൻസീർ (26) മാനന്തേരി വണ്ണാത്തിമൂല ചുണ്ടയിൽ ഹൗസിൽ സി സി നാജിഷ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ - തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.
മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മൻസീർ. ഷഷ്ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ചെങ്ങന്നൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു
ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ ചെറിയനാട് കാര്‍ത്തിക്ക് നിവാസില്‍ ചെറുവള്ളില്‍ വീട്ടില്‍ കുട്ടന് ആചാരി (72) ആണ് മരിച്ചത്. ഭാര്യ വിജയമ്മ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കോഴഞ്ചേരി-മാവേലിക്കര എം കെ, റോഡില്‍ ചെറിയനാട് പടനിലം ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊല്ലകടവില്‍ നിന്നും, ചെങ്ങന്നൂര്‍ ഭാഗത്തേക്കു അമിത വേഗതയിൽ എത്തിയ ബൈക്ക് ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് തലയിടിച്ചാണ് കുട്ടൻ ആചാരി റോഡിലേക്ക് വീണ്ടതെന്ന് പോലീസ് പറഞ്ഞു.
ഇദ്ദേഹത്തെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കള്‍ : ജയകുമാര്‍ , ഹരികുമാര്‍. മരുമക്കള്‍ : പുഷ്പ, ശാന്തി. ശവസംസ്കാരം പിന്നീട്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.