നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

  ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

  ബുധനാഴ്ച രാത്രി ഏഴരയോടെ നാരകത്തറ സ്കൂളിന് സമീപമായിരുന്നു അപകടം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവാലം പഞ്ചായത്ത് എട്ടാം വാർഡിൽ കോച്ചേരി വീട്ടിൽ ബിജിയുടെ മകൻ അജിത് (23), ആറ്റുകടവിൽ സജിയുടെ മകൻ അരവിന്ദ് (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ നാരകത്തറ സ്കൂളിന് സമീപമായിരുന്നു അപകടം.

   അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത് ചങ്ങനാശേരിയിൽ വച്ചും അരവിന്ദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

   കോഴിക്കോട് മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു


   നാദാപുരത്തു മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമുണ്ടച്ചേരിയിലെ വാഴയില്‍ ബാലനാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ അരൂര്‍ - തണ്ണീര്‍പന്തല്‍ റോഡില്‍ കോട്ട് മുക്കിനടുത്താണ് അപകടം. വീട്ടില്‍നിന്ന് അരൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലനെ വടകര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയും അരൂരിലെ അല്‍ ഖലീജ് പര്‍ദ സ്ഥാപനത്തിന്റെ പാര്‍ട്ണറുമാണ്. ഭാര്യ: നിഷിത. മക്കള്‍. നിധിന്‍ സോനു, ഹര്‍ഷ. മരുമകള്‍: അനുശ്രീ. സഞ്ചയനം ഞായറാഴ്ച.

   മറ്റൊരു സംഭവം

   ട്രോൾ വീഡിയോ നിര്‍മ്മിക്കാന്‍ ബൈക്ക് അപകടം ഉണ്ടാക്കിയ സംഭവം; പൊലീസ് കേസെടുത്തു


   ആലപ്പുഴയിൽ ഹരിപ്പാട് ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തു. മഹാദേവികാട് സ്വദേശികളായ സജീഷ് (22) , ആകാശ് (20) എന്നിവര്‍ക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മോട്ടോർ വാഹന വകുപ്പ് യുവാക്കളുടെ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിരുന്നു.

   Also Read- സൗദിയിൽ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; യാത്രാ വിമാനത്തിന് തീപിടിച്ചു

   മൂന്നാഴ്ച മുമ്പാണ് വീഡിയോ ചിത്രീകരണത്തിനായി മഹാദേവികാട് സ്വദേശികളായ യുവാക്കൾ ചേർന്ന് മനപൂർവ്വം തൃക്കുന്നപ്പുഴയിൽ യാത്രികരായ വയോധികനെയും യുവാവിനെയും അപകടപ്പെടുത്തിയത്. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടിൽ ഇവർ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. ആകാശ് , ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്കാണ് ഇടിച്ചത്. സുജീഷ്, അഖിൽ, ശരത്, ഒരു സ്കൂൾ വിദ്യാർത്ഥി എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്‍റിന്‍റെ കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിൽ അപകടം മനപ്പൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
   Published by:Rajesh V
   First published:
   )}