• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിൽ സഞ്ചരിച്ച് സോപ്പ് തേച്ച് കുളി; കൊല്ലത്ത് രണ്ടു യുവാക്കൾ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സോപ്പ് തേച്ച് കുളി; കൊല്ലത്ത് രണ്ടു യുവാക്കൾ പിടിയിൽ

ഇനി വീട്ടിലാണെങ്കിൽ പോലും കുളിക്കണോ വേണ്ടയോ എന്ന് ഇരുവരും രണ്ടാമതൊന്ന് ആലോചിക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകളിലെ പരിഹാസം

  • Share this:
ഷാനോസ് ഡേവിഡ്

കൊല്ലം: ബൈക്കിൽ സഞ്ചരിച്ച് സോപ്പുതേച്ച് കുളിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.

വൈകുന്നേരം മൈതാനത്ത് കളി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു അജ്മലും ബാദുഷയും. കനത്ത മഴയിൽ നനഞ്ഞു കുതിർന്നപ്പോൾ സിനിമാ പറമ്പ് സ്വദേശികളായ യുവാക്കൾക്ക് ഒരു പൂതി. യാത്ര അൽപ്പം സിനിമാറ്റിക്ക് ആക്കിക്കളയാം. പിന്നൊന്നുമാലോചിച്ചില്ല. ടീ ഷർട്ട് ഊരി. ഒരു സോപ്പ് സംഘടിപ്പിച്ച് മേലാകെ നന്നായങ്ങ് പതപ്പിച്ചു. തിരക്കേറിയ ഭരണിക്കാവ് ടൗണിലായിരുന്നു യുവാക്കളുടെ കുളി സഞ്ചാരം.

ഈ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ നഗരത്തിലെ കുളി സഞ്ചാരം കാര്യമായെടുക്കാൻ പൊലീസ് തീരുമാനിച്ചു. സോപ്പ് പതപ്പിച്ച് നടന്നവരെ പൊലീസ് പൊക്കി. അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പിഴയും അടപ്പിച്ചു.


ഇനി വീട്ടിലാണെങ്കിൽ പോലും കുളിക്കണോ വേണ്ടയോ എന്ന് ഇരുവരും രണ്ടാമതൊന്ന് ആലോചിക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകളിലെ പരിഹാസം.
Published by:Anuraj GR
First published: