തിരുവനനന്തപുരം (Thiruvananthapuram) കുറ്റിച്ചലിൽ (Kuttichal) ബൈക്ക് അപകടത്തിൽ (Bike Accident) യുവാക്കൾക്ക് ദാരുണാന്ത്യം. റോഡിലെ കൂട്ടിയിട്ടിരുന്ന തടികളിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. നെയ്യാർ ഡാം ആഴാങ്കൽ സ്വദേശിയായ അച്ചു (20) സുഹൃത്ത് കള്ളിക്കാട് സ്വദേശിയായ ശ്രീജിത്ത് (19) എന്നിവരാണ് മരിച്ചത്. ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി റോഡരികിൽ ഇട്ടിരുന്ന തടികളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഈ പ്രദേശം തടിമില്ലുകളുള്ള പ്രദേശമാണ്. റോഡരികിൽ തടി കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. തടിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവ സ്ഥലത്ത വച്ച് തന്നെ അച്ചു മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെയോടു കൂടി അന്ത്യം സംഭവിക്കുകയായിരുന്നു. റോഡിൽ അനധികൃതമായി തടിമില്ലുടമകൾ തടികൾ ഇട്ടിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നും ഉടനടി നടപടി വേണമെന്നും നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (Alleppey Ranganath) അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാള സംഗീതപ്രേമികള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം കോവിഡ് ബാധിതനായത്. 1973ല്‍ പുറത്തിറങ്ങിയ 'ജീസസ്' എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്.
തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത്. കഴിഞ്ഞ 40 വര്‍ഷമായി കോട്ടയം ഏറ്റുമാനൂരിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ ടാഗോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
'എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം, കന്നിമല, പൊന്നുമല, മകര സംക്രമ ദീപം കാണാന്‍', തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അയ്യപ്പ ഭക്തിഗാനങ്ങള്‍. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍,ഗുരുദേവന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയും ഗാനങ്ങളൊരുക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bike accident