• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആരും ആഘോഷിക്കേണ്ടതില്ല.. ഷൈലജ ടീച്ചര്‍ മികച്ച ആരോഗ്യ മന്ത്രി തന്നെ'; അച്ചടക്കം പഠിപ്പിച്ചവര്‍ക്ക് മറുപടിയുമായി പ്രതിഭ MLA

'2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് ഞാന്‍. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യ സ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്ത്.'

news18
Updated: May 12, 2019, 1:29 PM IST
'ആരും ആഘോഷിക്കേണ്ടതില്ല.. ഷൈലജ ടീച്ചര്‍ മികച്ച ആരോഗ്യ മന്ത്രി തന്നെ'; അച്ചടക്കം പഠിപ്പിച്ചവര്‍ക്ക് മറുപടിയുമായി പ്രതിഭ MLA
പ്രതിഭ MLA
  • News18
  • Last Updated: May 12, 2019, 1:29 PM IST IST
  • Share this:
തിരുവനന്തപുരം: ആശുപത്രി വികസനത്തിന് സഹായം അഭ്യര്‍ഥിച്ച് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്കിലിട്ട കമന്റ് ആഘോഷമാക്കിയവര്‍ക്ക് മറുപടിയുമായി കായംകുളം എം.എല്‍.എ യു. പ്രതിഭ. ഫേസ്ബുക്കിലൂടെ എം.എല്‍.എ മന്ത്രിയോട് നടത്തിയ അഭ്യര്‍ഥനയെ വിമര്‍സിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ പാര്‍ട്ടി അച്ചടക്കം പഠിപ്പിച്ച് സി.പി.എം സൈബര്‍ പോരാളികളും പോസ്റ്റിട്ടിരുന്നു. ഇതില്‍ ചിലര്‍ അശ്ലീല കമന്റുകളും പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതിഭ വിശദീകരണ കുറിപ്പ് പോസ്റ്റു ചെയ്തിരിക്കുന്നത്.

2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് താനെന്നും സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ലെന്നും പ്രതിഭ കുറിപ്പില്‍ വ്യക്തമാക്കുന്നു. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യ സ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് തന്റെ കരുത്ത്. ആരും ആഘോഷിക്കേണ്ടതില്ല.. ഷൈലജ ടീച്ചര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ലെന്നും പ്രതിഭ പറയുന്നു.

എം.എല്‍.എയുടെ വിശദീകരണം ഇങ്ങനെ:
പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല. ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ് ബി യില്‍ ഉള്‍പ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം...

2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് ഞാന്‍. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യ സ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്ത്... MLA ആയി ഞാന്‍ വരുമ്പോള്‍ കായംകുളത്തെ ഏറ്റവും വലിയ പ്രശ്‌നം അപകട മരണങ്ങള്‍ ആയിരുന്നു. ഇന്ന് തുടര്‍ച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ വലിയ അളവില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരെ കൊണ്ടുവരുന്നത്. കൂടാതെ കെപി റോഡ് ഉള്‍പ്പെടെ നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരും വരുന്നത് ഇവിടെയാണ്. പ്രതിദിനം 1500ല്‍ അധികം Op ഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്..

നിയമസഭയിലെ എല്ലാ പ്രവര്‍ത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. ഏ കെ ബാലന്‍ മിനിസ്റ്ററുടെ വകപ്പില്‍ നിന്ന് തിയേറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകള്‍ തന്ന് നന്നായി സഹായിക്കാറുണ്ട്.. തൊഴില്‍ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ കായംകുളത്തിനാണ് നല്‍കിയത്. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നല്‍കാതിരുന്നത്.

Loading...

ഞാന്‍ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നില്‍.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാര്‍ക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവര്‍ക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടതില്ല.. ഷൈലജ ടീച്ചര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല...

Also Read ആശുപത്രി വികസനത്തിന് ഫേസ്ബുക്കില്‍ കമന്റിട്ട് യു. പ്രതിഭ; ആരോഗ്യമന്ത്രിയെ MLA നൈസായി ട്രോളിയെന്ന് സോഷ്യല്‍ മീഡിയ



First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com