• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

CPM എം.എൽ.എയുടെ ചോദ്യം; 'അവരെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും; സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ പറയേണ്ടതെന്ത്?

എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്

news18
Updated: May 14, 2019, 7:04 PM IST
CPM എം.എൽ.എയുടെ ചോദ്യം; 'അവരെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും; സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ പറയേണ്ടതെന്ത്?
news18
news18
Updated: May 14, 2019, 7:04 PM IST
തിരുവനന്തപുരം: താലൂക്ക് ആശുപത്രി വികസനം സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി കായംകുളം എം.എല്‍.എ യു. പ്രതിഭ.

"നിര്‍ദോഷമായ കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു .മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ് അറ്റാക്ക് മനസ്സിലാക്കാന്‍ കഴിയു"മെന്നും എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടതെന്നും എം.എല്‍.എ ചോദിക്കുന്നു.

പോസ്റ്റ് ഇങ്ങനെ;

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും.

മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു )..

വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.

Also Read ഷൈലജ ടീച്ചര്‍ മികച്ച ആരോഗ്യ മന്ത്രി തന്നെ'; അച്ചടക്കം പഠിപ്പിച്ചവര്‍ക്ക് മറുപടിയുമായി പ്രതിഭ MLA
Loading...

First published: May 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...