• HOME
  • »
  • NEWS
  • »
  • kerala
  • »
  • മക്കളെ സർക്കാർ സ്കൂളിൽ ചേർക്കണം; കേന്ദ്രീയ വിദ്യാലയത്തിൽ മകനെ ചേർത്ത ബിന്ദു കൃഷ്ണയോട് പ്രതിഭ MLA

മക്കളെ സർക്കാർ സ്കൂളിൽ ചേർക്കണം; കേന്ദ്രീയ വിദ്യാലയത്തിൽ മകനെ ചേർത്ത ബിന്ദു കൃഷ്ണയോട് പ്രതിഭ MLA

ബിന്ദു കൃഷ്ണയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് എടുത്തായിരുന്നു കുറിപ്പോടു കൂടി യു പ്രതിഭ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

പ്രതിഭ എം എൽ എ

പ്രതിഭ എം എൽ എ

  • Last Updated :
  • Share this:
    കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ മകനെ ചേർത്ത കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയോട് മകനെ സർക്കാർ സ്കൂളിൽ ചേർക്കണമെന്ന നിർദ്ദേശം നൽകി യു പ്രതിഭ എം എൽ എ. വേനലവധിക്ക് ശേഷം കേന്ദ്രീയ വിദ്യാലയങ്ങൾ മെയ് 31ന് തുറന്നിരുന്നു. അന്നേദിവസം രാവിലെ സ്കൂളിലെത്തിയ മകൻ അച്ഛന്‍റെ കൂടെ നിൽക്കുന്ന ചിത്രം ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 'മോൻ അച്ഛന്റെ കൂടെ സ്കൂളിൽ ഇന്ന് രാവിലെ...
    ഞാൻ പകർത്തിയ ചിത്രം...വേനലവധിക്ക് ശേഷം സ്കൂൾ തുറന്ന ആദ്യദിവസം പുതിയ ക്ലാസ്സിൽ...' എന്നായിരുന്നു ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്.

    എന്നാൽ, ബിന്ദു കൃഷ്ണയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് എടുത്തായിരുന്നു യു പ്രതിഭ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റാണിതെന്നും സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണെന്നുമായിരുന്നു പോസ്റ്റിലെ പരാമർശം. എന്നാൽ, കേന്ദ്രീയവിദ്യാലയം സർക്കാർ സ്കൂളാണെന്ന കാര്യം പ്രതിഭ എം.എൽ.എയ്ക്ക് അറിയില്ലേയെന്ന് ചോദിച്ച് കമന്‍റ് ബോക്സ് നിറഞ്ഞതോടെ ആദ്യത്തെ കുറിപ്പ് തിരുത്തി പ്രതിഭ എം എൽ എ.

    'ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം.' ഇങ്ങനെ പോകുന്നു പ്രതിഭ എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    പ്രതിഭ എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്,

    കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയിൽ കാണുന്ന മകനോട് സ്നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകൾ ). രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോൾ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു..
    ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ ..
    നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ ഇരിക്കെ നിരന്തരമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ക്യാംപയിൻ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവർത്തകരായിരുന്നു രണ്ട് അംഗങ്ങൾ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേർത്തു.
    ... നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കൾ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്... ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ.. സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടവരാണ് നമ്മൾ .. എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി..



    എം എൽ എയുടെ പോസ്റ്റിനെതിരെ ബിന്ദു കൃഷ്ണയും രംഗതത്തെത്തി. മാസം 200 രൂപ മാത്രം അധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് മകൻ പഠിക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്കൂളാണെന്ന് പ്രതിഭാ എംഎൽഎ കരുതിക്കാണുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാർക്കുള്ള ഒളിയമ്പുമാകാം പ്രതിഭയുടെ പോസ്റ്റെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ മറുപടിയായി കുറിച്ചു.
    First published: