നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling| 'സത്യം പുറത്തുകൊണ്ടുവരും'; സ്വർണക്കടത്ത് കേസിൽ അന്വേഷണം കടുപ്പിക്കാൻ യുഎഇ

  Kerala Gold Smuggling| 'സത്യം പുറത്തുകൊണ്ടുവരും'; സ്വർണക്കടത്ത് കേസിൽ അന്വേഷണം കടുപ്പിക്കാൻ യുഎഇ

  നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ യുഎഇ. കോൺസുലേറ്റിന്റെ യശസ്സിന് കളങ്കമേൽപ്പിച്ച സംഭവം അതീവ ഗൗരവമായാണ് യുഎഇ കാണുന്നത്. ഈ സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് യുഎഇ നടത്തുന്നത്.' യാഥാർത്ഥ്യം പുറത്തുവരികയെന്നത് ഞങ്ങളുടെ കൂടി താൽപര്യമാണ്. അതിനാൽ‌ ഒരിക്കലും ഇത്തരം സംഭവം ആവർത്തിക്കാത്ത രീതിയിൽ എല്ലാ പഴുതുകളും അടയ്ക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് ശ്രമം' - യുഎഇയിലെ ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി.

   ഇതിനിടെ, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നാണ് വിവരം. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡര്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

   നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യുഎഇ വിശദീകരണം തേടിയിരിക്കുന്നത്.

   സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് ഈ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാൾ ശ്രമം നടത്തിയത്.
   TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]

   സ്വർണക്കടത്ത് വിവാദം ശക്തമായതോടെ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചിരുന്നു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

   ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍പി ആര്‍ഒയായ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ, ഐടി സെക്രട്ടറി ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി.
   Published by:Rajesh V
   First published:
   )}