• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുഎപിഎ കേസ്: അലനെയും താഹ ഫസലിനെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

യുഎപിഎ കേസ്: അലനെയും താഹ ഫസലിനെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

ചോദ്യം ചെയ്യലുമായി ഇരുവരും സഹകരിക്കുന്നില്ലെന്ന് പൊലീസ്

  • Share this:
    കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ അലനെയും താഹ ഫസലിനെയും മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അലന്റെ മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിയും ഇരുവരുടെയും ആദ്യ റിമാന്റ് കാലവധിയും പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. രണ്ട് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസിന്റെ അവശ്യം കോതി അംഗീകരിക്കുകയായിരുന്നു.

    Also Read- ജേക്കബ് തോമസ് പണി തുടങ്ങി; പരശുരാമന്റെ മഴു റെഡി

    പനി ബാധയെത്തുടര്ന്ന് താഹയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നില്ല. സംഭവത്തിൽ എൻഐഎ സംഘവും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ കിട്ടിയ സാഹചര്യത്തിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അലന്റെയും താഹയുടേയും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്ന മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇരുവരില്‍ നിന്നും പ്രധാനമായും പൊലീസ് ശേഖരിക്കുക. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലുമായി ഇരുവരും സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യങ്ങൾക്ക് അറിയില്ലെന്ന മറുപടിയാണ് ഇരുവരും നൽകുന്നത്. ഇരുവരുടെയും ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ച കോടതി ഈ മാസം 18ലേക്ക് മാറ്റി.

    First published: