കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതികൾ വിദ്യാർഥികളും സിപിഎം പ്രവർത്തകരുമാണെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ കോടതി തന്നെ നീക്കണമെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇതിനു രണ്ട് ദിവസം കൂടി വേണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. കോടതി ഇത് അനുവദിച്ചു. ജാമ്യാപേക്ഷ വീണ്ടും ബുധനാഴ്ച പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.