ഇന്റർഫേസ് /വാർത്ത /Kerala / യുഎപിഎ അറസ്റ്റ്: നോട്ട് ബുക്കിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷ; കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്

യുഎപിഎ അറസ്റ്റ്: നോട്ട് ബുക്കിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷ; കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്

അലൻ ഷുഹൈബ്

അലൻ ഷുഹൈബ്

അലനും താഹയ്ക്കുമൊപ്പം ബൈക്കിൽ പോയ മൂന്നാമനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ്

 • Share this:

  കോഴിക്കോട്: യുഎപി.എ ചുമത്തി അറസ്റ്റു ചെയ്ത സി.പിഎം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. അറസ്റ്റിലായ രണ്ടു പേരും മാവോയിസ്റ്റ് പ്രവർത്തകരെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

  പിടിയിലായ താഹയും അലനും വയനാട്ടിലും പാലക്കാടും എറണാകുളത്തും നടന്ന മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.  ഇതിനുള്ള തെളിവായി മനിട്സ് ബുക്കുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത നോട്ട് ബുക്കിലുണ്ടായിരുന്നു. ഇത് വായിച്ചെടുക്കാനായി വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

  Also Read താഹ മുദ്രാവാക്യം വിളിച്ചതോ വിളിപ്പിച്ചതോ? വീഡിയോദൃശ്യങ്ങളുമായി ആരോപണ പ്രത്യാരോപണങ്ങൾ

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  അട്ടപ്പാടി, വയനാട്, പാലക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാന്‍ ഇവര്‍ പോയിരുന്നു. എന്നാൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നില്ല. തെളിവായി ഇവരുടെ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

  അലനും താഹയ്ക്കുമൊപ്പം ബൈക്കിൽ പോയ മൂന്നാമനു വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

  അതേസമയം വിദ്യാർഥികളെ അറസ്റ്റു ചെയ്തതിനെതിരെ സി.പി.എമ്മിലും പ്രതിഷേധം പുകയുന്നതിനിടയിലാണ് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്നത്.

  First published:

  Tags: Cpm, Maoism, UAPA, UAPA Arrest, Uapa case