HOME » NEWS » Kerala »

ഒടുവിൽ പൊലീസ് സമ്മതിച്ചു; നദീറിനെതിരെ യുഎപിഎ ചുമത്തിയത് ആളുമാറി

news18india
Updated: May 22, 2018, 10:35 AM IST
ഒടുവിൽ പൊലീസ് സമ്മതിച്ചു; നദീറിനെതിരെ യുഎപിഎ ചുമത്തിയത് ആളുമാറി
  • Share this:
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാടകപ്രവർത്തകൻ നദീറിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ആളുമാറിയെന്ന് പൊലീസ്. പ്രതിപ്പട്ടികയിൽ നിന്ന് നദീറിന്റെ പേര് നീക്കം ചെയ്തതായി നിലവില്‍ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി വൈ എസ് പി രഞ്ജിത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നുമാണ് പോലീസിന്റെ വിശദീകരണം.



 ഒന്നര വർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ നദീറിന് അനുകൂലമായി കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കേസിന്റെ പേരിൽ മാനസികമായും സാമ്പത്തികമായും ഏറെ പ്രയാസമനുഭവിച്ചെന്നും വിദേശത്ത് ലഭിച്ച ജോലി നഷ്ടമായെന്നും നദീർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപിൽ ഏറെ കാലം താമസിപ്പിച്ചിട്ട് പൊലീസ് ഉദ്യോഗസ്ഥർ എന്തുനേടിയെന്നും നദി ചോദിക്കുന്നു.


 ആറളം ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് ലഘുലേഖ നല്‍കിയെന്നാരോപിച്ച് 2016 ഡിസംബറിലാണ് നദീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.  കാരണമില്ലാതെ കേസ് നീട്ടിക്കൊണ്ടുപോകുന്നതിൽ നേരത്തേ കോടതി  പൊലീസിനെ വിമർശിച്ചിരുന്നു. 




കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിർദേശവും നൽകി. ‘ഡെമോക്ലസിന്റെ വാള്‍ തലക്ക് മുകളിലിട്ട് ഈ യുവാവ് എത്രകാലമായി നടക്കുന്നു, ഇതിനൊരു അവസാനം വേണ്ടേ?’എന്നായിരുന്നു കോടതിയുടെ ചോദ്യം.


 

First published: May 21, 2018, 8:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories