• HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP | 'ശ്രീനിവാസൻ കേസിൽ പ്രതികൾക്കെതിരെ UAPA ചുമത്തണം'; പോപ്പുലർ ഫ്രണ്ട് അക്രമത്തിനായി ആരാധനാലയങ്ങൾ ഉപയോഗിക്കുന്നു: പി കെ കൃഷ്ണദാസ്

BJP | 'ശ്രീനിവാസൻ കേസിൽ പ്രതികൾക്കെതിരെ UAPA ചുമത്തണം'; പോപ്പുലർ ഫ്രണ്ട് അക്രമത്തിനായി ആരാധനാലയങ്ങൾ ഉപയോഗിക്കുന്നു: പി കെ കൃഷ്ണദാസ്

പോപ്പുലർ ഫ്രണ്ട് ആരാധനാലയങ്ങൾ അക്രമത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു

  • Share this:
    പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ യു എ പി എ (UAPA) ചുമത്തണമെന്ന് ബിജെപി (BJP) ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് കൃഷ്ണദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പള്ളികൾ കേന്ദ്രീകരിച്ചു പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണം. ശംഖുവാരതോട് പള്ളിയിലെ ആദ്യത്തെ ഇമാം സഞ്ജിത് കേസിൽ പ്രതിയായി. രണ്ടാമത്തെ ഇമാം ശ്രീനിവാസൻ കേസിൽ പ്രതിയാണ്. പോപ്പുലർ ഫ്രണ്ട് ആരാധനാലയങ്ങൾ അക്രമത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

    ഇസ്ലാംമത വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്താൻ തയ്യാറാകണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ശ്രീനിവാസൻ - സഞ്ജിത് കേസിലെ പ്രതികൾക്ക് സി പി എമ്മുമായി ബന്ധമുണ്ട്. പ്രതികൾ പലരും എസ്എഫ്ഐ പ്രവർത്തകരാണ്. കോൺഗ്രസിനും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാട് ആണുള്ളത്. പാലക്കാട് എം എൽ എ ശ്രീനിവാസന്‍റെ കുടുംബത്തെ കാണാൻ പോയില്ല. ശ്രീനിവാസന്‍റെ അച്ഛൻ കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റായിരുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

    പാലക്കാട് ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായി പി കെ കൃഷ്ണദാസ് പറഞ്ഞു. മേലാമുറിയിലും ബി ജെ പി ഓഫീസിന് മുന്നിലെയും പൊലീസ് പിക്കറ്റ് പോസ്റ്റ് പിൻവലിച്ചു. അക്രമം നടത്താൻ പൊലീസ്  അവസരമൊരുക്കുന്നു  . കശ്മീരിൽ ഭീകരപ്രവർത്തനം കുറഞ്ഞപ്പോൾ കേരളത്തിൽ വർധിച്ചു  . ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

    ശ്രീനിവാസൻ‌ വധക്കേസ്: കൊലയാളി സംഘത്തിന്റെ ബൈക്ക് ഓടിച്ചത് ഇഖ്ബാൽ; ഗൂഢാലോചന നടത്തിയവരിൽ ഫയാസും

    ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ (Sreenivasan murder) ഇന്നലെ അറസ്റ്റിലായ അബ്ദുൾ ഖാദർ എന്ന ഇഖ്ബാൽ , ഫയാസ് എന്നിവരുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികൾ കൈവശം വെച്ച ആയുധവും മൊബൈൽ ഫോണും ഇനി കണ്ടെത്താനുണ്ട്.

    ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിൽ ഒരു ബൈക്ക് ഓടിച്ചത് അബ്ദുൾ ഖാദറാണ്. ഫയാസ് ഗൂഡാലോചന നടത്തിയവരിൽ മുഖ്യ പ്രതിയാണ്. തെളിവെടുപ്പിന് ശേഷം ഇരുവരെയും പാലക്കാട് കോടതിയിൽ ഹാജരാക്കും.

    കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽപ്പെട്ട അഞ്ചു പേരെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീനിവാസന്റെ കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് കേസിൽ നിർണായക അറസ്റ്റ് ഉണ്ടാകുന്നത്.

    Also Read-മാരകായുധങ്ങളുമായി പിടിയിലായ രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരേ ആലപ്പുഴയിൽ വധശ്രമത്തിന് കേസെടുത്തു

    കോങ്ങാട് നിന്നാണ് ഇഖ്ബാലിനെ പിടികൂടുന്നത്. കൊലയാളി സംഘത്തിന്‍റെ ഒരു ആക്ടിവ ഓടിച്ചിരുന്നത് ഇക്ബാലായിരുന്നു. 2019 ല്‍ ഹേമാംബികാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുണ്ടായ കൊലപാതക്കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ ബന്ധുവാണ് ഇന്നലെ അറസ്റ്റിലായ ഫയാസ്.
    Published by:Anuraj GR
    First published: