• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ തള്ളി യുഎപിഎ ഇരകൾ

പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ തള്ളി യുഎപിഎ ഇരകൾ

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 43കേസുകളില്‍ യുഎപിഎ പുനപരിശോധിച്ചു എന്ന് അവകാശപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
ആശയപ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് എല്‍ഡി എഫ് സര്‍ക്കാരിന്‍റെ നയമല്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുമ്പോള്‍ ഇത് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടവര്‍. 43 കേസുകള്‍ പുനപരിശോധനക്ക് വിധേയമാക്കിയെന്ന അവകാശവാദം പച്ചക്കള്ളമാണെന്ന് ഇവർ ആരോപിക്കുന്നു.

also read:'അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ല'; ജയിൽ മാറ്റം ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ കത്ത്

ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് ഇരിട്ടി പൊലീസ് ലുഖ്മാന്‍ പള്ളിക്കണ്ടിക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കുറ്റം വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീല്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചു എന്നതായിരുന്നു. 65 ദിവസം ജയിലില്‍ കിടന്നു. ഒടുവില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിന് യുഎപിഎ ചുമത്താനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ജാമ്യം നല്‍കി. യുഎപിഎ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയമല്ലെങ്കില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് തന്നെ ജയിലില്‍ ഇട്ടതെന്തിനെന്നാണ് ലുഖ്മാന്‍റെ ചോദ്യം.

പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരായ ശ്രീകാന്ത്, നഹാസ് എന്നിവര്‍ക്കെതിരെ പാണ്ടിക്കാട് പൊലീസ് 2019 ഏപ്രില്‍ ഒന്നിന് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. അതും പോസ്റ്റര്‍ ഒട്ടിച്ചതിന്‍റെ പേരില്‍ തന്നെയാണ്. പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ നേതാക്കളുടെ ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയിട്ടുള്ള പോസ്റ്റര്‍ ഒട്ടിച്ചതിന്‍റെ പേരില്‍ എങ്ങനെയാണ് യുഎപിഎ വിരുദ്ധ നിലപാടുള്ള സര്‍ക്കാരിന്‍റെ പൊലീസ് കേസെടുക്കുകയെന്ന് നഹാസ് സിപി ചോദിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 43കേസുകളില്‍ യുഎപിഎ പുനപരിശോധിച്ചു എന്ന് അവകാശപ്പെടുന്നുണ്ട്. ഇതില്‍ ആറെണ്ണത്തില്‍ യുഎപിഎ റദ്ദാക്കിയെന്നും 9കേസുകളില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടെന്നും പറയുന്നു. എന്നാലിത് നുണയാണെന്നാണ് യുഎപിഎ ചുമത്തപ്പെട്ടവരുടെ ആരോപണം. അങ്ങനെയെങ്കില്‍ റദ്ദാക്കിയ കേസുകള്‍ ഏതെന്നും പുനപരിശോധിച്ചത് ഏതെന്നും വ്യക്തമാക്കണമെന്ന് പുരോഗമന യുവജനപ്രസ്ഥാനം ആവശ്യപ്പെട്ടു.

അലനും താഹയ്ക്കും യുഎപിഎ ചുമത്തിയ നടപടി പി എസ് ഗോപിനാഥന്‍ നായര്‍ കമ്മിറ്റി പരിശോധിക്കുമെന്ന് പറയുന്നതും വസ്തുതാപരമായി ശരിയല്ല. പ്രതികള്‍ക്കെതിരെ വിചാരണ നടത്താന്‍ അനുമതി നല്‍കണോ വേണ്ടയോ എന്ന് ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് കമ്മറ്റിക്ക് അധികാരം. അതാവട്ടെ കേസന്വേഷണം അവസാനിച്ചതിന് ശേഷം മാത്രം വരുന്ന കാര്യമാണ്. ഇത് യുഎപിഎ നിയമത്തില്‍ തന്നെയുള്ള കരുതല്‍ നടപടിയാണെന്നും പുനപരിശോധിക്കുമെന്ന് പറയുന്നത് പ്രതിഷേധം തണുപ്പിക്കാനുള്ള കാപട്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സിപി റഷീദ് പറഞ്ഞു.​



 
First published: