കോഴിക്കോട്: വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ്. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ജാമ്യഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയിൽ വ്യക്തമാക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കോഴിക്കോട് സിപിഎം പ്രവർത്തകരായ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ യുഎപിഎ നില നിൽക്കുമെന്നും നിർണായക തെളിവുകൾ ഉണ്ടെന്നുമാണ് പൊലീസ് നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Maoism, UAPA, UAPA Arrest, Uapa case